ചരിത്രം
കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ളോക്കില്‍ ഉള്‍പ്പെടുന്നതായ മൈലം പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 27.49 ചതുരക്ര കിലോമീറ്ററാണ്. കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയിലായി ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയായ കല്ലടയാറ് ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുകിഴക്കായി പട്ടാഴി തെക്കേക്കര പഞ്ചായത്തും കിഴക്ക് തലവൂര്‍ പഞ്ചായത്തും തെക്കുകിഴക്കായി മേലില പഞ്ചായത്തും, തെക്ക് കൊട്ടാരക്കര പഞ്ചായത്തും പടിഞ്ഞാറായി നെടുവത്തൂര്‍ പഞ്ചായത്തും വടക്കുപടിഞ്ഞാറും കുളക്കട പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മേഖലകളായി തിരിച്ചിട്ടുള്ളതില്‍ ഇടനാട്ടിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ കുന്ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കളപ്പാറക്കുന്നാണ് (139 മീ). ഈ പ്രദേശത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ നല്ല...
കൂടുതൽ വായിക്കുക